കാസര്‍ഗോഡ് ഇരട്ട കൊലപാതകം ; യൂത്ത് കോണ്‍ഗ്രസിന്റെ എസ്.പി മാര്‍ച്ച് ഇന്ന്

കാസര്‍ഗോഡ് ; കാസര്‍ഗോഡ് ഇരട്ട കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എസ്.പി ഓഫീസിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. നിരാഹാര സമരമുള്‍പ്പെടെ വരും ദിവസങ്ങളിലും കോണ്‍ഗ്രസ് പ്രതിഷേധിക്കും.

അതേസമയം ഇരട്ടക്കൊലപാതകകേസ് ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കും. നിലവിലെ അന്വേഷണ സംഘം കേസ് രേഖകളും ഫയലുകളും ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും.

അന്വേഷണം ഏറ്റെടുക്കാനിരിക്കെ ക്രൈം ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം കാസര്‍ഗോഡ് എത്തിയിരുന്നു.

Top