നീലേശ്വരത്തെ കുറ്റിക്കാട്ടില്‍ നിന്ന് മനുഷ്യ തലയോട്ടി കണ്ടെത്തി

കാസർഗോഡ്: നീലേശ്വരത്തെ കുറ്റിക്കാട്ടില്‍ നിന്ന് മനുഷ്യ തലയോട്ടി കണ്ടെത്തി. മടിക്കൈ എരിക്കുളത്ത് സര്‍ക്കാര്‍ ഐടിഐക്ക് സമീപത്തെ പറമ്പില്‍ നിന്നാണ് തലയോട്ടി കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു തലയോട്ടി കണ്ടത്.

പുരുഷന്റെ തലയോട്ടിയാണെന്നാണ് ഫൊറന്‍സിക് വിദഗ്ധര്‍ തിരിച്ചറിഞ്ഞത്. തലയോട്ടിക്ക് കൂടുതല്‍ പഴക്കം ഇല്ലെന്നും പ്രാഥമിക പരിശോധനയിലൂടെ വ്യക്തമായിട്ടുണ്ട്. എന്നാല്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ സമീപത്തുനിന്നും കണ്ടെത്താനായില്ല.

കുറുക്കനോ നായയോ കടിച്ചു കൊണ്ടിട്ടതാണോ എന്നും സംശയമുണ്ട്. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്ന് ആരെയും കാണാതായതായി പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Top