കാസര്‍ഗോട് മോഷ്ടാക്കള്‍ ഗൃഹനാഥയെ കഴുത്തറുത്തു കൊന്നു, ഗൃഹനാഥന് ഗുരുതര പരിക്ക്

ചെറുവത്തൂര്‍: കാസര്‍ഗോട് ചീമേനി പുലിയന്നൂരില്‍ മോഷ്ടാക്കള്‍ ഗൃഹനാഥയെ കഴുത്തറുത്തു കൊന്നു, ഗൃഹനാഥന് ഗുരുതര പരിക്ക്.

റിട്ട. അധ്യാപിക പി.വി ജാനകി (65) ആണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കഴുത്തിന് കുത്തേറ്റതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ ഭര്‍ത്താവ് റിട്ട. അധ്യാപകന്‍ കൃഷ്ണനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവരെയും കെട്ടിയിട്ട മോഷ്ടാക്കള്‍ കഴുത്തറുത്താണ് കൊലപാതകം നടത്തിയതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.

മൂന്നംഗ മോഷണസംഘം രാത്രി 9.30 ഓടെയാണ് വീടിനുള്ളില്‍ അതിക്രമിച്ച് കയറിയത്.

ദമ്പതികള ആക്രമിച്ച് ജാനകി അണിഞ്ഞിരുന്ന മാല, വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍, 50,000 രൂപ എന്നിവ സംഘം കവര്‍ന്നു.

Top