കാസർകോട് ബലാത്സംഗ കേസ്: രണ്ട് പേർക്കെതിരെ കൂടി കേസ്

കാസർകോട് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ പുതിയ വഴി തിരിവ്. സംഭവത്തിൽ രണ്ട് പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തു. രാജാപുരം സ്വദേശി ബാബുരാജ്, പെൺകുട്ടിയുടെ പരാതിയിൽ പറയുന്ന ഓട്ടോ ഡ്രൈവർ എന്നിവർക്കെതിരെയാണ് പോസ്‌കോ കേസെടുത്തത്.

ഒരാഴ്ച്ച മുന്നെയാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പെൺകുട്ടിയെ രക്ഷിതാക്കൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കൊണ്ട് പോകുന്നത്. അപ്പോഴാണ് കുട്ടി ആറുമാസം ഗർഭിണിയാണ് എന്ന് അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷത്തിൽ പനത്തടി സ്വദേശി രാഘവൻ എന്നയാളെ പൊലീസി അറസ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ രണ്ട് പേർക്കെതിരെ കൂടി കേസ് രജിസ്റ്റർ ചെയ്തത്. കൂടുതൽ തെളിവുകൾ ലഭിച്ചതോടെ പൊലീസി കേസ് അന്വേഷണം കടുപ്പിച്ചിരിക്കുകയാണ്.

Top