കാസർകോട് നിരോധനാജ്ഞ

കാസർകോട്: കാസർകോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ പത്ത് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള വിവിധ പ്രദേശങ്ങളിലാണ് ഡിസംബർ 15 രാത്രി 12 മണി മുതൽ ഡിസംബർ 17ന് രാത്രി 12 വരെ സിആർപിസി 144 പ്രകാരം ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കാസർകോട് മുൻസിപാലിറ്റിയിൽ പൂർണമായും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ കുമ്പള ടൗൺ, ബന്തിയോട് , അഡ്ക്ക , സീതാംഗോളി, ഉളുവാർ, മൊഗ്രാൽ, ബംബ്രാണ, മഞ്ചേശ്വരം പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഉപ്പള, മഞ്ചേശ്വരം, ഹൊസങ്കടി, കുഞ്ചത്തൂർ, ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ബോവിക്കാനം, ഇരിയണ്ണി, അഡൂർ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Top