അതിര്‍ത്തി തര്‍ക്കം; വയോധികനെ അയല്‍വാസി വെടിവെച്ച് കൊലപ്പെടുത്തി

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പിലിക്കോട് അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് വയോധികനെ അയല്‍വാസി വെടിവെച്ച് കൊലപ്പെടുത്തി. പിലിക്കോട് തെരു അമ്പലത്തിനടുത്ത് എ സി സുരേന്ദ്രന്‍ (65) ആണ് കെല്ലപ്പെട്ടത്. പിലിക്കോട് സ്വദേശി സനലാണ് പ്രതി. പ്രതി പൊലീസില്‍ കീഴടങ്ങി.

സുരേന്ദ്രന്‍ തന്റെ പുരയിടത്തിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നു. എന്നാല്‍ ഇത് തന്റെ അതിര്‍ത്തിയിലാണെന്ന് പറഞ്ഞ് അയല്‍വാസിയായ സനല്‍ എതിര്‍ത്തു. ഇതേ തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. സനല്‍ കൈവശം ഉണ്ടായിരുന്ന നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. വെടിയേറ്റ സുരേന്ദ്രന്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. നേരത്തെയും ഇരുവരും തമ്മില്‍ അതിര്‍ത്തി തര്‍ക്കം ഉണ്ടായിരുന്നു.

Top