കാസര്‍ഗോഡ് കൊലപാതകം; പെരിയയ്ക്ക് പുറത്തുള്ള നേതാക്കള്‍ക്കും പങ്കെന്ന് മുഖ്യപ്രതി

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ പാര്‍ട്ടിയുടെ പങ്ക് തെളിയിക്കുന്ന കൂടുതല്‍ മൊഴിയുമായി മുഖ്യപ്രതി പീതാംബരന്‍. കൊലപാതകത്തില്‍ പെരിയയ്ക്ക് പുറത്തുള്ള സിപിഐഎം നേതാക്കള്‍ക്കും പങ്കുണ്ടെന്നാണ് പീതാംബരന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കൊലപാതകം നടത്തിയതിന് ശേഷം സംഘം മുന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹികൂടിയായ സിപിഎം ഉദുമ എരിയ നേതാവിനെ ബന്ധപ്പെട്ടുവെന്നും ഇയാള്‍ നല്‍കിയ ഉപദേശ പ്രകാരമാണ് പ്രതികള്‍ വസ്ത്രങ്ങള്‍ കത്തിച്ച് കളഞ്ഞതെന്നും പുതിയ മൊഴിയില്‍ പറയുന്നു.

പാര്‍ട്ടിയുടെ ഏരിയ ഭാരവാവാഹിയാണ് അഭിഭാഷകനെ വിളിച്ച് ഉപദേശം തേടിയത്. വെളുത്തോളിയിലെ പ്രാദേശിക നേതാവിന്റെ വീട്ടില്‍ എത്തിയാണ് കൊലപാതക ശേഷം സംഘം കുളിച്ചതെന്നും അതിന് ശേഷം ചട്ടഞ്ചാല്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ തങ്ങിയെന്നും പറയുന്നു. പ്രതികളെ സഹായിച്ചിട്ടില്ലെന്ന പാര്‍ട്ടിയുടെ നിലപാടിനെ ഇല്ലാതാക്കുന്ന മൊഴിയാണ് പീതാംബരന്‍ നല്‍കിയിരിക്കുന്നത്.

Top