കാസര്‍കോട് എം.വി ബാലകൃഷ്ണനും ഇടുക്കിയില്‍ കെ.കെ ജയചന്ദ്രനും ജില്ലാ സെക്രട്ടറിമാര്‍

cpm

കാസര്‍ഗോഡ് : സി.പി.എം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയായി എം.വി ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. 35 അംഗ ജില്ലാകമ്മിറ്റിയില്‍ ഏഴ് പേരും പുതുമുഖങ്ങളാണ്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ ബാലകൃഷ്ണന്‍ നിലവില്‍ ഖാദിഗ്രാമ വികസന ബോര്‍ഡ് വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ്.

ഇടുക്കിയില്‍ ജില്ലാ സെക്രട്ടറിയായി കെ.കെ ജയചന്ദ്രനേയും തിരഞ്ഞെടുത്തു. 38 അംഗ ജില്ലാ കമ്മിറ്റിയെയും 27 അംഗ സംസ്ഥാന സമ്മേളനപ്രതിനിധികളെയും തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയില്‍ നാലുപേര്‍ പുതുമുഖങ്ങളാണ്. സി.പി.എം സംസ്ഥാനകമ്മിറ്റിയംഗമായ ജയചന്ദ്രന്‍ നിലവില്‍ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.

Top