കാസര്‍ഗോഡ്‌ ഇരട്ടക്കൊലപാതകം: ഒരാളെ കൂടി ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തു

കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.കല്യോട്ട് കണ്ണോത്ത് താനത്തിങ്കാലിലെ ടി.രഞ്ജിത്തി(24)നെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.ഡിവൈഎസ്പി പി.എം.പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട കൃപേഷ് (19), ശരത് ലാല്‍ (24) എന്നിവര്‍ വീട്ടിലേയ്ക്ക് പോകുന്ന വിവരം കൊലയാളികള്‍ക്ക് നല്‍കിയത് രഞ്ജിത്താണെന്ന് പൊലീസ് പറഞ്ഞു.

പ്രതിയെ ഇന്ന് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 2 കോടതിയില്‍ ഹാജരാക്കും. ഇതോടെ കേസില്‍ മുഖ്യസൂത്രധാരന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ ഉള്‍പ്പെടെ പിടിയിലായ പ്രതികളുടെ എണ്ണം 9 ആയി. ഫെബ്രുവരി 17ന് രാത്രിയായിരുന്നു ഇരട്ടക്കൊലപാതകം നടന്നത്.കാറില്‍ എത്തിയ സംഘം യുവാക്കളെ തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

Top