കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; കേസിലെ മുഖ്യസൂത്രധാരന്‍ പീതാമ്പരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കാസര്‍ഗോഡ്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം മുന്‍ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാകും കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതിയെ ഹാജരാക്കുക. പോലീസ് കസ്റ്റഡിയിലുള്ള മറ്റ് ആറുപേരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും.

അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്റെ നേതൃതത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഇന്ന് കലക്ട്രേറ്റില്‍ ഉപവാസമിരിക്കും.

അതേസമയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് രാവിലെ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിക്കും.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ത് ലാലിനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന പീതാംമ്പരനെ ഇന്നലെ രാത്രിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പീതാംബരനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കൃപേഷും ശരത്ത് ലാലും പ്രതികളായിരുന്നു. ഈ വധശ്രമത്തിന്റെ പ്രതികാരമാണ് സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരനെ അക്രമണത്തില്‍ എത്തിച്ചതെന്ന് പൊലീസിന്റെ നിഗമനം

Top