കാസര്‍കോട്ട് യുവാവ് ബന്ധുക്കളായ നാലുപേരെ വെട്ടിക്കൊന്നു

കാസര്‍കോട്: കാസര്‍കോട്ട് യുവാവ് ബന്ധുക്കളായ നാലുപേരെ വെട്ടിക്കൊന്നു. പൈവളിഗെ പഞ്ചായത്തിലെ കനിയാലയിലാണ് സംഭവം. മാനസിക രോഗിയാണ് യുവാവ് എന്നാണ് വിവരം. മഞ്ചേശ്വരം ബായാറില്‍ ഒരു കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.

മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഉദയ എന്ന ബന്ധുവിനെ പൊലീസ് ക്‌സറ്റഡിയില്‍ എടുത്തു. ഉദയയുടെ ഇളയമ്മ ദേവകി (55), അമ്മാവന്‍മാരായ സദാശിവ (54), വിട്‌ള (52), ബാബു (50) എന്നിവരാണ് മരിച്ചത്.

Top