കാസര്‍കോട്: കാസര്‍കോട് ബളാല്‍ പഞ്ചായത്തിലെ കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടല്‍. തുടര്‍ന്ന് കല്ലും ചെളിയും വന്ന് നിറഞ്ഞ് ബളാല്‍ രാജപുരം റോഡിലെ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. മൂന്ന് വീടുകള്‍ അപകടാവസ്ഥയിലാണ്. ഇവിടുത്തെ ആളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി.
അതേസമയം, കാസര്‍കോട് ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. കാസര്‍കോട് അടക്കം ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.