കാസര്‍കോട് ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് ഭാര്യ മരിച്ചു

കാസര്‍കോട്: കാസര്‍കോട് ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് ഭാര്യ മരിച്ചു. കാസര്‍കോട് ബേഡകം കുറത്തിക്കുണ്ട് കോളനിയിലെ സുമിത ( 23) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവായ അനില്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാത്രിയില്‍ കുടുംബ വഴക്കിനിടയിലാണ് അനില്‍കുമാര്‍ സുമിതയെ ആക്രമിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു, സുനില്‍ കുമാറിനെതിരെ ബേഡകം പൊലീസ് കേസെടുത്തിട്ടുണ്ട്. സുമിതയുടെ മൃതദ്ദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

 

Top