കാസർകോട് ഇലക്ഷൻ വലിയ സുരക്ഷ സംവിധാനങ്ങളോടെ

കാസർകോട് : ലോക്സഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് പിടികൂടിയ സാഹചര്യത്തിൽ വൻ സുരക്ഷാ സംവിധാനങ്ങളോടെയാണ് കാസർകോട് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള 1409 ബൂത്തുകളിൽ 84 എണ്ണം അതീവ പ്രശ്നബാധിത ബൂത്തുകളായാണ് പരിഗണിക്കുന്നത്.

37 ബൂത്തുകൾ പ്രശ്നബാധിതവും 420 എണ്ണം പ്രശ്നസാധ്യതാ ബൂത്തുകളായുമാണ് തിരിച്ചിരിക്കുന്നത്. ഇത്തരം ബൂത്തുകളിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മുമ്പെങ്ങും കാണാത്ത സുരക്ഷാ നടപടികളാണ് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കാസർകോട് ഒരുക്കിയിരിക്കുന്നത്.

Top