കൊറോണ; സന്നദ്ധ പ്രവര്‍ത്തകരെ ക്ഷണിച്ച്‌ കാസര്‍ഗോഡ് കളക്ടര്‍

കാസര്‍ഗോഡ്: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലെ ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നതിന് സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു.

ഡോക്ടര്‍മാര്‍, എംബിബിഎസ് കഴിഞ്ഞിട്ടുള്ള ഹൗസ് സര്‍ജന്മാര്‍, എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍, നേഴ്‌സിംഗ് കോഴ്‌സ് പാസായി പ്രവൃത്തി പരിചയമുള്ളവര്‍, നേഴ്‌സിംഗ് കോഴ്‌സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍, ഹെല്‍ത്ത് വര്‍ക്കര്‍, സാനിറ്ററി വര്‍ക്കര്‍ കോഴ്‌സ് കഴിഞ്ഞിട്ടുള്ളവര്‍ എന്നിവരെയാണ് ആവശ്യമുള്ളത്. ഇവര്‍ക്ക് സൗജന്യ യാത്ര, ഭക്ഷണം, താമസ സൗകര്യം എന്നിവ ഒരുക്കുമെന്നും കളക്ടര്‍ അറിയിച്ചു.

താത്പര്യമുള്ളവര്‍ 9447496600 എന്ന കളക്ടറുടെ വാട്‌സ്ആപ്പ് നമ്പറിലേക്ക് പേര്, വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം ഫോണ്‍ നമ്പര്‍ എന്നിവ അയക്കണം.

Top