കാസര്‍കോട് ജില്ലാകലക്ടറുടെ പരിശോധന ഫലം നെഗറ്റീവ്

കാസര്‍കോട്: കൊവിഡ്ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയ കാസര്‍കോട് കലക്ടര്‍ ഡി. സജിത് ബാബുവിന്റെ പരിശോധനാഫലം നെഗറ്റീവ്. കൊവിഡ് സ്ഥരീകരിച്ച മാധ്യമ പ്രവര്‍ത്തകനുമായാണ് കലക്ടര്‍ സമ്പര്‍ക്കം പുലര്‍ത്തിയത്.കൊവിഡ് 19 സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കലക്ടറുടെ അഭിമുഖം എടുത്തിരുന്നു. ഇതോടെയാണ് കലക്ടറും ഡ്രൈവറും ഗണ്‍മാനും നിരീക്ഷണത്തില്‍ പോയത്.

അതേസമയം ഇന്ന് ഐജി വിജയ് സാക്കറെ, ഐജി അശോക് യാദവ് എന്നിവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ജില്ലയില്‍ കോവിഡ് ബാധിച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാലാണ് ഇവരോട് ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടത്.

Top