കാസര്‍കോഡ് ബിജെപി നേതാവിനെ ബൈക്കിലെത്തിയ അക്രമി സംഘം കുത്തിപ്പരുക്കേല്‍പ്പിച്ചു

crime

കാസര്‍കോഡ്: ബിജെപി നേതാവിനെ ബൈക്കിലെത്തിയ അക്രമി സംഘം കുത്തിപ്പരുക്കേല്‍പ്പിച്ചു. മുന്‍ ബിജെപി കൗണ്‍സിലര്‍ ഗണേഷ് പാറക്കട്ട(59)നാണ് കുത്തേറ്റത്. ഇയാളുടെ കൈയ്ക്കാണ് കുത്തേറ്റത്. കാസര്‍കോടിനടുത്തു നുള്ളിപ്പാടി പെട്രോള്‍ പമ്പിന് സമീപം നില്‍ക്കുയായിരുന്ന ഇദ്ദേഹത്തെ ബൈക്കിലെത്തിയവര്‍ ആക്രമിക്കുകയായിരുന്നു.

കാസര്‍കോഡ് ജനറല്‍ ആശുപത്രിയില്‍ പ്രാഥമികശുശ്രൂഷ നല്‍കിയ ശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോയി.

Top