കാസര്‍ഗോഡ് : കാസര്‍ഗോഡ് കുറ്റിക്കോലില്‍ സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തി. കുറ്റിക്കോല്‍ നൂഞ്ഞങ്ങാനം സ്വദേശി അശോകന്‍ ആണ് മരിച്ചത്. സഹോദരന്‍ ബാലകൃഷ്ണന്‍ സംഭവത്തില്‍ അറസ്റ്റിലായി.
മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ നാടന്‍ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണന്‍ സഹോദരനെ വെടി വെക്കുകയായിരുന്നു.