കാസര്‍കോട് നാളെയും സ്‌കൂളുകള്‍ക്ക് അവധി; പുഴകളില്‍ ജലനിരപ്പ് അപകടനിലയ്ക്കും മുകളില്‍

കാസർകോട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്‌കൂളുകൾക്കും ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫണൽ കോളജുകൾക്ക് അവധി ബാധകമല്ല.

മിക്ക പുഴകളിലും ജലനിരപ്പ് മുന്നറിയിപ്പ് നിലയും അപകട നിലയും കടന്നു. മുൻ വർഷങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായിട്ടുള്ള മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും ദേശീയപാതാ നവീകരണത്തിന്റെ പ്രവർത്തിനടക്കുന്ന പ്രദേശങ്ങളിലും താമസിക്കുന്ന അപകട ഭീഷണിയുള്ള കുടുംബങ്ങളെ ആവശ്യമെങ്കിൽ യഥാസമയം മാറ്റിപ്പാർപ്പിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Top