യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ കാസര്‍ഗോഡ് സ്വദേശി ജെയ്‌സണ്‍ കീഴടങ്ങി

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ കാസര്‍ഗോഡ് സ്വദേശി ജെയ്‌സണ്‍ കീഴടങ്ങി. കാസര്‍ഗോഡ് ഈസ്റ്റ് ഇലേരി മണ്ഡലം വൈസ് പ്രസിഡന്റായ ജെയ്‌സണ്‍ കേസിലെ മുഖ്യപ്രതിയാണ്. കോടതി നിര്‍ദ്ദേശ പ്രകാരമാണ് കീഴടങ്ങല്‍. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജരേഖയുണ്ടാക്കിയത് ജെയ്‌സണാണ്. അതേസമയം, കീഴടങ്ങിയാല്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

നേരത്തെ, വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കാന്‍ ‘ആപ്പ്’ നിര്‍മ്മിച്ചവരില്‍ ഒരാളായ കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദന്‍ അറസ്റ്റിലായിരുന്നു. കേസിലെ മുഖ്യപ്രതിയായ ജയ്‌സണിനെ ആപ്പ് നിര്‍മ്മിക്കാന്‍ സഹായിച്ചത് രാകേഷായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സി ആര്‍ കാര്‍ഡ് എന്ന ആപ്പ് വഴിയായിരുന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് പ്രതിയെ പിടികൂടിയത്.

 

Top