ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് പത്ത് വര്‍ഷം കഠിന തടവും ശിക്ഷയും

കാസര്‍കോട്: ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് പത്ത് വര്‍ഷം കഠിന തടവും ശിക്ഷയും. 2016 മെയ് ഒന്നിനായിരുന്നു കേസിനാസ്പദമായസംഭവം.

വീടിന് മുന്നില്‍ കളിക്കുകയായിരുന്ന കുട്ടിയെ അയല്‍വാസിയായ രവീന്ദ്ര സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു. രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.

തുടര്‍ന്ന് ലെംഗികപീഡനമാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു. പ്രതിയെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹോസ്ദുര്‍ഗ് പൊലീസാണ് കേസന്വേഷിച്ചത്.

Top