മരണ വീട്ടില്‍ പോകാന്‍ ആരുടെയും അനുമതി വേണ്ട; മുഖ്യമന്ത്രിയ്‌ക്കെതിരെ തുറന്നടിച്ച് കെ മുരളീധരന്‍

K-Muraleedharan

തിരുവനന്തപുരം: കാസര്‍ഗോഡ് കൊല്ലപ്പെട്ട യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍നം നടത്താതിരുന്ന സംഭവത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.

പോകാന്‍ താല്‍പര്യമില്ലാത്തതിനാല്‍ മാത്രമാണ് കൃപേഷിന്റെയും ശരത് ലാലിന്റേയും വീട്ടില്‍ മുഖ്യമന്ത്രി പോകാതിരുന്നതെന്നാണ് മുരളീധരന്‍ പറഞ്ഞത്. മുഖ്യമന്ത്രിക്ക് മരണ വീട്ടില്‍ പോകാന്‍ ആരുടെയും അനുമതി വേണ്ടെന്നും കാസര്‍ഗോട്ടെ കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുമായി ഇത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് വീടുകളില്‍ സന്ദര്‍ശനം നടത്തണമായിരുന്നുവെങ്കില്‍ പ്രതിപക്ഷ നേതാവിനെ വിളിക്കാമായിരുന്നു. സംരക്ഷണം ഒരുക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമായിരുന്നു. മുഖ്യമന്ത്രി എത്തിയാല്‍ മുഖത്ത് തുപ്പാന്‍ കോണ്‍ഗ്രസ് ആളെ നിര്‍ത്തിയെന്നാണ് സിപിഎം ആരോപിക്കുന്നത്. മുഖത്ത് തുപ്പുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല. അത് ഒരു പക്ഷെ സിപിഎമ്മിന്റെ സംസ്‌കാരമായിരിക്കും, കെ മുരളീധരന്‍ വ്യക്തമാക്കി.

Top