കാസര്‍കോട്ട് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരു മരണം,4 പേര്‍ക്ക് പരുക്ക്

കാസര്‍കോട്: കാസര്‍കോട് കുറ്റിക്കോല്‍ കളക്കരയില്‍ കുഴല്‍ കിണര്‍ നിര്‍മാണത്തിനെത്തിയ വാഹനവും മീന്‍ വില്‍പനയ്ക്കുപയോഗിക്കുന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. കൊട്ടോടി സ്വദേശി ജിജോ ജോസഫ് (30) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. കുറ്റിക്കോല്‍ ഭാഗത്തേക്കു പോകുകയായിരുന്ന പിക്കപ്പ് വാനും ചുള്ളിക്കരയിലേക്ക് വരികയായിരുന്ന കുഴല്‍കിണര്‍ നിര്‍മാണത്തിനെത്തിയ ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. ലോറിയിലുണ്ടായിരുന്ന മണി, കേശവന്‍, അണ്ണാമല, കറുപ്പയ്യ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top