kasaba ; Neha Saxena suported mamooty

സബ സിനിമയില്‍ മമ്മൂട്ടി സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ ഉപയോഗിച്ചതിന് നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭ
വത്തില്‍ മെഗാസ്റ്റാറിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിലെ നായികമാരില്‍ ഒരാളായ നേഹ സക്‌സന.

ചിത്രത്തല്‍ ഉപയോഗിച്ച സംഭാഷണങ്ങളെ കുറിച്ച് വിവാദങ്ങളുണ്ടാക്കുന്നത് വെറുതെയാണ്. വ്യഭിചാരത്തെ കുറിച്ചും മറ്റും പറയുന്ന സിനിമയാണ് കസബ.

തിരക്കഥയും കഥാപാത്രവും ആവശ്യപ്പെടുന്നതാണ് ചിത്രത്തില്‍ മമ്മൂട്ടി നല്‍കിയതെന്നും ഒരു കലാകാരന്‍ എന്ന നിലയില്‍ അദ്ദേഹം തന്റെ കലയോട് നീതി പുലര്‍ത്തുകയാണ് ചെയ്തത് എന്നും നേഹ പറയുന്നു.

സ്ത്രീകളെ ബഹുമാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന നടനാണ് മമ്മൂട്ടിയെന്നും സിനിമയിലെ സംഭാഷണം കഥ ആവശ്യപ്പെട്ടത് കൊണ്ട് ഉപയോഗിച്ചതാണെന്നും നേഹ പറയുന്നു.

ഹിന്ദി ടെലിവിഷന്‍ ചാനല്‍ രംഗത്ത് നിന്നാണ് നേഹ സക്‌സന അഭിനയ രംഗത്തെത്തുന്നത്. നേഹയുടെ ആദ്യ മലയാള സിനിമയാണ് മമ്മൂട്ടിക്കൊപ്പം അഭിനയിച്ച കസബ.

Top