kasaba film againest case

കോഴിക്കോട്: മമ്മൂട്ടി നായകനായി അഭിനയിച്ച കസബ സിനിമക്കെതിരെ കസബ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും ഉണ്ടെന്ന ചേവായൂര്‍ സ്വദേശി കെ.സലീലിന്റെ പരാതിയെ തുടര്‍ന്നാണ് കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ചിത്രത്തിന്റെ നിര്‍മ്മാതാവിനും വിതരണക്കാരനും ചിത്രം പ്രദര്‍ശിപ്പിച്ച ശ്രീ തിയേറ്ററിനും എതിരെയാണ് കസബ സിഐ പി.പ്രമോദ് കേസെടുത്തത്.

സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെയുളള 1983ലെ ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. ആരോപണം പരിശോധിക്കാനായി വനിത തഹസില്‍ദാര്‍ ചിത്രം കണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് കളക്ടര്‍ക്ക് പൊലീസ് അപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍ ഇതില്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്ന് പൊലീസ് തന്നെ സിനിമ കാണുകയും ഐപിസി 292-ാം വകുപ്പ് പ്രകാരവും ഛായാഗ്രഹണ നിയമത്തിലെ ഏഴാംവകുപ്പ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു.

Top