കെ എ എസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു, തിളങ്ങി വനിതകള്‍ !

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീറാണ് റാങ്ക് പ്രഖ്യാപിച്ചത്.

മൂന്ന് സ്ട്രീമുകളിലായാണ് പരീക്ഷ നടത്തിയത്. അതുകൊണ്ട് തന്നെ മൂന്ന് റാങ്ക് ലിസ്റ്റ് ഉണ്ട്. മൂന്ന് സ്ട്രീമുകളിലായി 105 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കി. നവംബര്‍ ഒന്നിന് നിയമന ശുപാര്‍ശ നല്‍കും. 570000 അപേക്ഷകളാണ് ആകെ ലഭിച്ചത്.

സ്ട്രീം ഒന്നില്‍- ഒന്നാം റാങ്ക്- മാലിനി എസ്. രണ്ടാം റാങ്ക്- നന്ദന എസ് പിള്ള, മൂന്നാം റാങ്ക്- ഗോപിക ഉദയന്‍, നാലാം റാങ്ക്- ആതിര എസ്.വി, അഞ്ചാം റാങ്ക് ഗൗതമന്‍ എം. എന്നിവര്‍ക്കാണ്.

സ്ട്രീം രണ്ടില്‍ ഒന്നാം റാങ്ക് അഖില ചാക്കോ നേടി. ജയകൃഷ്ണന്‍ കെ.ജി, പാര്‍വതി ചന്ദ്രന്‍ എല്‍, ലിപു എസ് ലോറന്‍സ്, ജോഷ്വാ ബെനറ്റ് ജോണ്‍ എന്നിവര്‍ 2,3,4,5 റാങ്കുകളും നേടി.

സ്ട്രീം മൂന്ന്- ഒന്നാം റാങ്ക്: അനൂപ് കുമാര്‍ വി., 2-അജീഷ് കെ, 3-പ്രമോദ് ജി.വി., 4-ചിത്രലേഖ കെ.കെ., 5-സനോപ് എസ്. എന്നിവര്‍ ആദ്യ റാങ്കുകള്‍ നേടി.

കെ.എ.എസ്. പരീക്ഷയില്‍ യോഗ്യത നേടിയ 105 പേര്‍ നവംബര്‍ ഒന്നിന് ജോലിക്ക് കയറും. സ്ട്രീം ഒന്നിലെ മെയിന്‍ ലിസ്റ്റില്‍ 122 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Top