കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; പ്രതികളായ നാല് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം നടപടി. എട്ട് പേര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചു. ഇന്ന് ചേര്‍ന്ന തൃശൂര്‍ ജില്ലാ കമ്മിറ്റി യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ നാല് പേരെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പ്രതികളായ ബിജു കരീം, ജില്‍സ്, സുനില്‍കുമാര്‍, ഭരണ സമിതി പ്രസിഡന്റ് കെ കെ ദിവാകരന്‍ എന്നിവരെയാണ് പുറത്താക്കിയത്.

ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ആര്‍ വിജയ, ഉല്ലാസ് എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. മുന്‍ ജില്ലാ സെക്രട്ടേറിയറ്റംഗം സി കെ ചന്ദ്രനെ ഒരു വര്‍ഷത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തു. ബേബി ജോണിനും എ സി മെയ്തീനുമെതിരെ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

Top