കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ആദായ നികുതി വകുപ്പ് അന്വേഷണം ഏറ്റെടുത്തു

തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസ് അന്വേഷണം ഇന്‍കം ടാക്സ് വകുപ്പ് ഏറ്റെടുത്തു. ആദായ നികുതി വകുപ്പ് പ്രത്യേകാന്വേഷണ വിഭാഗം പൊലീസില്‍ നിന്ന് വിവരങ്ങള്‍ തേടി. മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, സുനില്‍ കുമാര്‍, ജില്‍സ് എന്നിവരുടെ ആസ്തിയെ കുറിച്ചും അന്വേഷിക്കും. പ്രതികള്‍ വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസില്‍ നിന്ന് വകുപ്പ് വിവരങ്ങള്‍ തേടി.

കൂടാതെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം പൊലീസില്‍ നിന്ന് വിവരം തേടിയിരുന്നു. വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് പണം കൈമാറിയെന്ന് ഇന്‍കം ടാക്സ് വിഭാഗം സംശയിക്കുന്നു. ഇതിന് പിന്നിലുള്ള ആളുകളെ കണ്ടെത്താനാണ് ശ്രമം. തേക്കടിയില്‍ തേക്കടി റിസോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ തട്ടിപ്പിന് പങ്കുള്ളവര്‍ക്ക് റിസോര്‍ട്ടുണ്ടായിരുന്നു. കൂടാതെ വരവില്‍ കവിഞ്ഞ സ്വത്ത് ഇവര്‍ക്കുണ്ടായിരുന്നെന്നും വിവരം.

Top