കരുവന്നൂര്‍ കേസ്: മൂന്നു പ്രതികളുടെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇന്നു തീരുമാനം

തൃശൂര്‍: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാതട്ടിപ്പു കേസില്‍ മൂന്നു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി ഇന്നു വിധിപറയും. പ്രതികളായ ബിജു കരീം, ജില്‍സ്, റെജി അനില്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് ഇന്നു പരിഗണിക്കുക. കഴിഞ്ഞ ദിവസമാണ് ഇവര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

കരുവന്നൂര്‍ വായ്പാ തട്ടിപ്പു കേസില്‍ തങ്ങള്‍ നിരപരാധികളാണെന്നും ഭരണസമിതിയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുക മാത്രമാണു ചെയ്തിട്ടുള്ളതെന്നും എന്നാല്‍ ഭരണസമിതി അംഗങ്ങളെ പ്രതികളാക്കാതെ ജീവനക്കാരെ ബലിയാടാക്കുകയാണെന്നും പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദിക്കുന്നു.

പ്രതികള്‍ വ്യാജരേഖ ചമയ്ക്കുകയും നിക്ഷേപകരെ ചതിക്കുകയും ചെയ്തിട്ടുള്ളതാണെന്നും അതിനാല്‍ പ്രതികളുടെ അറസ്റ്റ് അത്യാവശ്യമാണെന്നും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ടതാണെന്നുമാണു പ്രോസിക്യൂഷന്‍ വാദിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഖ്യ പ്രതി ടി ആര്‍ സുനില്‍ കുമാറിനെ ക്രൈം ബ്രാഞ്ച് ഇന്ന് ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കും.

Top