കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിപിഎമ്മിന് നിയന്ത്രണമുളള ബാങ്കിനെതിരായ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപിച്ച് ഇവിടുത്തെ മുന്‍ ജീവനക്കാരന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ മുന്നിലുളളത്.

ക്രൈംബ്രാഞ്ച് അന്വേഷണമാണ് നടക്കുന്നതെന്നും പ്രതികള്‍ തയ്യാറാക്കിയ നിരവധി വ്യാജ രേഖകള്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. നൂറു കോടിയോളം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇക്കാര്യത്തില്‍ ഫലപ്രദമായ അന്വേഷണമാണ് തുടരുന്നതെന്നും ബാങ്കില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ജീവനക്കാരന്‍ സ്ഥാപിത താല്‍പ്പര്യങ്ങളോടെയാണ് ഹര്‍ജിയുമായി സമീപിച്ചതെന്നുമാണ് സര്‍ക്കാര്‍ മറുപടി.

 

Top