കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാവകാശം തേടി

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ വിശദമായ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാവകാശം തേടി.

ബാങ്ക് തട്ടിപ്പ് സി ബി ഐ അന്വേഷിക്കേണ്ടതല്ലേയെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. എന്നാല്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതില്‍ തടസമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സിബിഐക്കും ഇഡിക്കും നോട്ടീസ് നല്‍കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. കേസ് ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കും.

 

Top