കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; വ്യാജ വായ്പാ രേഖകള്‍ സൂക്ഷിച്ചിരുന്നത് പ്രത്യേക ലോക്കറില്‍

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വ്യാജ വായ്പാ രേഖകള്‍ സൂക്ഷിച്ചിരുന്നത് പ്രത്യേക ലോക്കറിലെന്ന് കണ്ടെത്തി. ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് ലോക്കര്‍ കണ്ടെത്തിയത്. കേസിലെ പ്രതികള്‍ക്ക് വിവിധ ബാങ്കുകളിലായി ഏഴിലേറെ അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് വിവരം. ഇതിന്റെ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചു വരികയാണ്.

കഴിഞ്ഞ ദിവസം കേസിലെ പ്രതികളുടെ വീടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണ സംഘം പരിശോധന നടത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ അന്വേഷണ സംഘം പരിശോധന നടത്തിയത്. ഇതിനിടെയാണ് വ്യാജരേഖകള്‍ സൂക്ഷിക്കാനുള്ള ലോക്കര്‍ കണ്ടെത്തിയത്. വ്യാജ വായ്പാ രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തു.

 

Top