കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ലോണ്‍ എടുത്തവരുടെ മൊഴിയെടുക്കും

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ലോണെടുത്ത എല്ലാവരുടെയും മൊഴി എടുക്കുമെന്ന് അന്വേഷണ സംഘം. ഇതിനുള്ള നടപടികള്‍ ക്രൈം ബ്രാഞ്ച് ആരംഭിച്ചു. പ്രതി ചേര്‍ത്ത ഭരണസമിതി അംഗങ്ങള്‍ക്കെതിരെ കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനും വ്യാജ ലോണുകള്‍ കണ്ടെത്തുന്നതിനുമാണ് നടപടി.

ലോണുമായി ബന്ധപ്പെട്ട് ബാങ്കിലുള്ള രേഖകളും ലോണ്‍ എടുത്ത വ്യക്തിയുടെ കയ്യിലുള്ള രേഖകളും പരിശോധിക്കും. എല്ലാ രേഖകളും പരിശോധിക്കുന്നതോടെ ഉടമ അറിയാതെ കൂടുതല്‍ ലോണ്‍ എടുത്തിട്ടുണ്ടോ എന്നത് വ്യക്തമാകും. വ്യാജ ലോണുകളുടെ വ്യാപ്തി കണ്ടെത്തുന്നതോടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത് വന്നേക്കാം.

Top