കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷണം സിപിഎം നേതാക്കളെ രക്ഷപ്പെടുത്താനെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കുന്നത് സി.പി.എം നേതാക്കളെ രക്ഷപ്പെടുത്താനാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും അന്വേഷണ പരിധിക്ക് പുറത്താണെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ വകുപ്പ് മുന്‍ മന്ത്രി എ.സി മൊയ്തീനും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും അറിഞ്ഞുകൊണ്ടുള്ള തട്ടിപ്പാണിത്. ഇതേക്കുറിച്ച് മാസങ്ങള്‍ക്ക് മുമ്പ് തന്നെ എ. വിജയരാഘവന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ പണം എടുത്തുവെന്നാണ് കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ പറയുന്നത്.

ആലപ്പുഴയിലും പത്തനംതിട്ടയിലും സമാനമായ തട്ടിപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കിലെ വായ്പാ തട്ടിപ്പ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

 

Top