കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; മുഴുവന്‍ പണവും വേണമെന്ന് നിക്ഷേപകയുടെ പരാതി

തൃശൂര്‍: കരുവന്നൂര്‍ ബാങ്കിലെ നിഷേപം പൂര്‍ണമായും വേണമെന്ന് നിക്ഷേപകയുടെ പരാതി. ബാങ്കില്‍ നിന്നും ഗഡുക്കളായി പണം നല്‍കുന്നതിനെതിരെ ഇവര്‍ പൊലീസില്‍ പരാതി നല്‍കി. ഇരിങ്ങാലക്കുട സ്വദേശി നിഷ ബാലകൃഷ്ണനാണ് പരാതി നല്‍കിയത്. എല്ലാ ആഴ്ചയും പണത്തിനായി ബാങ്കിന് മുന്നില്‍ കാത്തുനില്‍ക്കാനാവില്ല. സര്‍ക്കാറില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.

നിക്ഷേപകരുടെ പണം നഷ്ടപ്പെടാതിരിക്കാന്‍ നടപടി തുടങ്ങിയെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചിരുന്നു. നിക്ഷേപക ഗ്യാരന്റി സ്‌കീം പ്രകാരമുള്ള പാക്കേജ് ആണ് ആലോചിക്കുന്നത്. തട്ടിപ്പ് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പാക്കേജ് സംബന്ധിച്ച നടപടി തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Top