കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; എ സി മൊയ്തീന് തിരിച്ചടി

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവ് എ സി മൊയ്തീന് തിരിച്ചടി. മൊയ്തീന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ ഇഡി നടപടി ശരിവെച്ചു. എസി മൊയ്തീന്റെ എതിര്‍പ്പ് തള്ളി ഡല്‍ഹി അഡ്ജ്യുടിക്കറ്റിങ് അതോറിറ്റിയുടെതാണ് നടപടി.എന്നാല്‍ ഭൂസ്വത്തുക്കള്‍ ഇപ്പോള്‍ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എസി മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള 6 ബാങ്ക് അക്കൗണ്ടുകളിലുള്ള 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്.

Top