കരുണാനിധിയുടെ സംസ്‌കാരം ; ഹര്‍ജികള്‍ പിന്‍വലിച്ചു

ചെന്നൈ : കരുണാനിധിയുടെ സംസ്‌കാരങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പിന്‍വലിച്ചു. ട്രാഫിക് രാമസ്വാമിയുടേതടക്കം 6 ഹര്‍ജികളാണ് പിന്‍വലിച്ചത്. ട്രാഫിക് രാമസ്വാമിയോട് പിന്‍വലിക്കുന്നതായി എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

ഇൗ ഹര്‍ജികളിൽ നാലെണ്ണവും കഴിഞ്ഞ ദിവസം രാത്രി തന്നെ പിൻവലിച്ചിരുന്നു. ട്രാഫിക്​ രാമസ്വാമി എന്ന പൊതുപ്രവർത്തകൻ നൽകിയ ഹരജിമാത്രമായിരുന്നു പിൻവലിക്കാതിരുന്നത്​. തുടർന്ന്​ പരാതി പിൻവലിക്കാൻ കോടതി ട്രാഫിക്​ രാമസ്വാമിയോട്​ ആവശ്യ​പ്പെട്ടു. അതിന്​ സമയം അനുവദിക്കണമെന്ന്​ രാമസ്വാമി അപേക്ഷിച്ചു. എന്നാൽ മൃതദേഹം മറീനയിൽ സംസ്​കരിക്കുന്നതിന്​ പരാതിയില്ലെന്ന്​ എഴുതി നൽകാൻ കോടതി നിർദേശിച്ചു. തുടർന്ന്​ ​ ഹര്‍ജികളും തള്ളുകയാണെന്നും അറിയിച്ചു.

കേസിൽ സർക്കാർ രാഷ്​ട്രീയം കളിക്കുകയാണെന്ന്​ ഡി.എം.കെ ആരോപിച്ചു. ഇരട്ടത്താപ്പാണ്​ സർക്കാറിന്​. ജയലളിതക്ക്​ സമാധി ഒരുക്കാൻ തീരുമാനമെടുത്തപ്പോഴുള്ള നിയമ സാഹചര്യങ്ങൾ തന്നെയാണ്​ ഇപ്പോഴുള്ളതെന്നും ഡി.എം.കെ പറയുന്നു. ആക്​ടിങ്​ ചീഫ്​ ജസ്​റ്റിസ്​ എച്ച്​. ജി രമേശി​ന്റെ അധ്യക്ഷതയിലുള്ള രണ്ടംഗ ബെഞ്ചാണമ്​ വിധി പറഞ്ഞത്​.

കരുണാനിധിയെ സംസ്‌ക്കരിക്കാന്‍ മറീന ബീച്ചില്‍ സ്ഥലം അനുവദിക്കാതിരുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടി വലിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

എം.ജി രാമചന്ദ്രനും, ജയലളിതയും എല്ലാം അന്ത്യവിശ്രമംകൊള്ളുന്ന മറീന ബീച്ചില്‍ കരുണാനിധിയുടെ സംസ്‌ക്കാരത്തിന് സ്ഥലം അനുവദിക്കാതിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കരുണാനിധിയുടെ കുടുംബവും.

ഡി.എം.കെ പ്രവര്‍ത്തകരുടെ പ്രതിഷേധം അതിരുവിട്ടാല്‍ എന്തും സംഭവിക്കുമെന്നതിനാല്‍ സുരക്ഷാ സേനകള്‍ അതീവ ജാഗ്രതയിലാണ്. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കാവേരി ആശുപത്രിക്കു മുന്നില്‍ ഡി.എം.കെ പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിച്ചു.

മരിച്ചാലും കരുണാനിധിയോടുള്ള രാഷ്ട്രീയ പക തീരില്ലേയെന്ന് ചോദിച്ച് ഡി.എം.കെ പ്രവര്‍ത്തകര്‍ പൊട്ടിത്തെറിച്ചു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കരുണാനിധിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ഇന്ന് ചെന്നൈയിലെത്തും.

കരുണാനിധിയുടെ സംസ്‌കാരത്തിന് ഗാന്ധി മണ്ഡപത്തില്‍ രണ്ട് ഏക്കര്‍ സ്ഥലം തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ സംസ്‌കാരം മറീന ബീച്ചില്‍ തന്നെ നടത്തണമെന്ന ആവശ്യപ്പെട്ട് ഡിഎംകെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

എം.ജി രാമചന്ദ്രനും, ജയലളിതയും എല്ലാം അന്ത്യവിശ്രമംകൊള്ളുന്ന മറീന ബീച്ചില്‍ കരുണാനിധിയുടെ സംസ്‌ക്കാരത്തിന് സ്ഥലം അനുവദിക്കാതിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കരുണാനിധിയുടെ കുടുംബവും.

Top