ഡിഎംകെ അധ്യക്ഷ സ്ഥാനത്തേക്ക് എം.കെ. സ്റ്റാലിന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ചെന്നൈ: ഡിഎംകെ അധ്യക്ഷ സ്ഥാനത്തേക്ക് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

ഡിഎംകെ അധ്യക്ഷനായിരുന്ന എം. കരുണാനിധിയുടെ നിര്യാണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ആഗസ്റ്റ് ഏഴിനായിരുന്നു കരുണാനിധി മരിച്ചത്. സ്റ്റാലിനെതിരെ അദ്ദേഹത്തിന്റെ സഹോദരന്‍ എം.കെ. അളഗിരിയും ഭിന്നതയുണ്ടാക്കുവാൻ
രംഗത്തുണ്ട്. ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിഎംകെയുടെ ട്രഷററായിരുന്ന സ്റ്റാലിനെ 2017ലാണ് പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചത്.

Top