കരുനാഗപ്പളളി യാഡിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ജനുവരി ഒന്നിന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

train

കൊച്ചി: കരുനാഗപ്പളളി യാഡിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ജനുവരി ഒന്നിന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം.

തിരുവനന്തപുരം മധുര അമൃത എക്‌സ്പ്രസ് രാത്രി 10ന് പകരം 12നായിരിക്കും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുകയെന്നും കൊല്ലത്തു പിടിച്ചിടുമെന്നും റെയില്‍വേ അറിയിച്ചു.

ചെന്നൈ ഗുരുവായൂര്‍ എക്‌സ്പ്രസ് 60 മിനിട്ടും തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പ്രസ് 30 മിനിറ്റും പാലക്കാട് തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് 3 മണിക്കൂറും മുംബൈ സിഎസ്ടി തിരുവനന്തപുരം എക്‌സ്പ്രസ് 25 മിനിട്ടും കൊല്ലം കായംകുളം സെക്ഷനില്‍ പിടിച്ചിടും.

Top