കരുനാഗപ്പള്ളിയില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ അജ്ഞാതന്‍ മരിച്ചു

-accident

ചവറ: കരുനാഗപ്പള്ളി താലൂക്ക് കച്ചേരി ജംഗ്ഷനില്‍ ബൈക്കിടിച്ച് അജ്ഞാതന്‍ മരിച്ചു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. എഴുപത് വയസ് പ്രായം തോന്നിക്കുന്ന വൃദ്ധനാണ് മരിച്ചത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

പരിക്കേറ്റ ബൈക്ക് യാത്രികരായ അഭിജിത്ത്, എബിന്‍ എന്നിവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Top