Karun Nair turns maiden Test ton into double century

ചെന്നൈ: ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടെസ്റ്റില്‍ മലയാളി താരം കരുണ്‍ നായര്‍ക്ക് ഇരട്ടസെഞ്ച്വറി.ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി താരം സെഞ്ച്വറിയും ഇരട്ടസെഞ്ച്വറിയും നേടുന്നത്.

381 പന്തില്‍ നിന്നും 23 ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും സഹായത്തോടെയാണ് കരുണ്‍ കരിയറിലെ ആദ്യ ഇരട്ട ശതകം പൂര്‍ത്തിയാക്കിയത്.ഇതോടെ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 600 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിലെത്തിയിരിക്കുകയാണ്.

നേരത്തെ മൂന്നാം ദിവസം ഒരു റണ്‍സിന് ഡബിള്‍ സെഞ്ച്വറി നഷ്ടപ്പെട്ട കെഎല്‍ രാഹുലാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് നട്ടെല്ലായത്.

311 പന്തില്‍ 16 ഫോറും മൂന്ന് സിക്‌സും സഹിതമാണ് രാഹുല്‍ 199 റണ്‍സെടുത്തത്. കരിയറിലെ നാലാം സെഞ്ച്വറിയാണ് രാഹുലിന്റേത്. പരിക്കില്‍ നിന്നും മുക്തമായി രാഹുലിന്റെ തകര്‍പ്പന്‍ തിരിച്ചുവരവായിരുന്നു ഇന്നലത്തെ മത്സരം.

രാഹുലിനെ കൂടാതെ പാര്‍ത്ഥീവ് പട്ടേലും കരുണ്‍ നായരും അര്‍ധസെഞ്ച്വറി നേടി. പാര്‍ത്ഥീവ് 71 റണ്‍സെടുത്തു. കരുണ്‍ 70 റണ്‍സുമായി പുറത്താകാതെ ക്രീസിലുണ്ട്. അതെസമയം പൂജാര 16ഉം നായകന്‍ വിരാട് കൊഹ്‌ലി 15ഉം റണ്‍സെടുത്തു പുറത്തായി

ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 477 റണ്‍സിനെ മറികടക്കാന്‍ ഇന്ത്യയ്ക്ക് ഇനി 42 റണ്‍സ് കൂടി നേടിയാല്‍ മതി.30 ന് പരമ്പര നെരത്തെ തന്നെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

Top