karulai rape case-denial of justice-take action against police-una

മലപ്പുറം: റിക്രൂട്ട്‌മെന്റ് പേര് പറഞ്ഞ് നഴ്‌സിനെ ക്രൂരമായി പീഡിപ്പിച്ചവര്‍ക്ക് അനുകൂലമായി നിലപാടെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍( യുഎന്‍എ) സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ

ഇക്കാര്യം ആവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്ദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതായി അദ്ദേഹം അറിയിച്ചു.

പീഡിപ്പിച്ചവര്‍ക്കെതിരെ പരാതിയുമായി മഹിളാ നോതാക്കള്‍ക്കൊപ്പം നിലമ്പൂര്‍ സി ഐ ഓഫീസിലെത്തിയ യുവതിയുടെ പരാതി സ്വീകരിക്കാതിരുന്ന നടപടി ഞെട്ടിക്കുന്നതാണ്.

ജിഷയുടെയും സൗമ്യയുടെയുമെല്ലാം കരളലിയിക്കുന്ന പീഢന സംഭവങ്ങളില്‍ നിന്നും നമ്മുടെ പൊലീസ് ഇനിയും പാഠം പഠിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഈ പെരുമാറ്റം.

ഇത് അനുവദിക്കാനാവില്ല, കര്‍ശന നടപടിയുണ്ടായില്ലങ്കില്‍ സി.ഐ ഓഫീസ് മാര്‍ച്ചുള്‍പ്പെടെയുള്ള സമരപരിപാടികളുമായി യു.എന്‍.എ മുന്നോട്ട് പോവുമെന്നും ജാസ്മിന്‍ഷ അറിയിച്ചു.

കരുളായിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന 22കാരിയായ യുവതി പീഢിപ്പിക്കപ്പെട്ട സംഭവം കഴിഞ്ഞദിവസം express kerala യാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

തുടക്കത്തില്‍ നടപടി സ്വീകരിക്കാതിരുന്ന പൊലീസ് ഡി.ജി.പി ഇടപെട്ടതിനെ തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിതമായത്. കരുളായി സ്വദേശി യാഷിഖ് ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്കെതിരെയാണ് കേസ്.

യുവതിക്ക് നഴ്‌സിംങ് ജോലിക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് 80,000 രൂപ തട്ടിയെടുത്തതായും വിമാനത്താവളത്തിലേക്കാണെന്ന് പറഞ്ഞ് കൊണ്ടു പോയി നാടുകാണിയിലെ ഒരു വീട്ടില്‍വെച്ച് പാനീയത്തില്‍ ലഹരി നല്‍കി മയക്കി പീഢിപ്പിച്ചുവെന്നുമാണ് പരാതി.

പീഢന ദൃശ്യം ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top