ആരാധനമൂത്താല്‍ ഇങ്ങനെയോ; യുവതി ചെയ്തത് കണ്ട് അമ്പരന്ന് നടന്‍

ഷ്ട താരങ്ങള്‍ക്കായി എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ആരാധകര്‍. താരങ്ങളെ എവിടെവെച്ച് കണ്ടാലും ഫോട്ടോ എടുക്കാനും, സമ്മാനങ്ങള്‍ നല്‍കാനും ആരാധകര്‍ മടിക്കാറില്ല. അത്തരമൊരു അനുഭവമാണ് ബോളിവുഡ് താരം കാര്‍ത്തിക് ആര്യന് ഉണ്ടായിരിക്കുന്നത്. നടനെ കാണാനെത്തിയ ആരാധിക മുട്ടിലിരുന്ന് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു.

വീടിന് മുന്നില്‍ കാര്‍ത്തിക്കിനെ കാണാനായി കാത്ത് നിൽക്കുകയായിരുന്നു ആരാധിക. താരം എത്തിയതോടെ മുട്ടിലിരുന്ന് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. കൂട്ടുകാരോടൊപ്പം എത്തിയ പെണ്‍കുട്ടിയുടെ പ്രണയാഭ്യര്‍ത്ഥന കണ്ട് കാര്‍ത്തിക് ആരാധികയെ എഴുനേല്‍പ്പിക്കുകയും ഒപ്പം സെല്‍ഫിയെടുക്കയും ചെയ്തു.

‘വൈറല്‍ ഭയനി’ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്ത് വിട്ട വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. ‘പതി പത്നി ഓര്‍ വോ’, ‘ബൂല്‍ ബുലയ്യ 2’ എന്നീ ചിത്രങ്ങളാണ് കാര്‍ത്തിക്കിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

Top