പിഎം-കെയര്‍സ് ഫണ്ടിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കുമെന്ന് കാര്‍ത്തിക് ആര്യന്‍

മംബൈ: ആഗോളതലത്തില്‍ വ്യാപിച്ച് മൂപ്പതിനായിരത്തോളം പേരുടെ ജീവനെടുത്ത കൊറോണ വൈറസ് എന്ന മഹാമാരി നമ്മുടെ രാജ്യത്തെയും കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരായ പോരാട്ടത്തിലാണ് രാജ്യവും ഒരോ ഇന്ത്യക്കാരനും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പല മേഖലകളില്‍ നിന്നും സഹായഹസ്തവുമായി നിരവധി പേരാണ് രംഗത്ത് വരുന്നത്.

ഇപ്പോഴിതാ കൊവിഡ് പ്രതിസന്ധിക്കിടെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യന്‍ ഒരു കോടി രൂപ സംഭാവന നല്‍കുമെന്ന് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി അറിയിച്ചിരിക്കുകയാണ്.

ഇന്ന് താന്‍ സമ്പാദിച്ചിരിക്കുന്നതെല്ലാം ഇന്ത്യയിലെ ജനങ്ങള്‍ കാരണമാണെന്നും കാര്‍ത്തിക് ആര്യന്‍ ട്വീറ്റ് ചെയ്തു.

‘ഒരു രാജ്യത്തെ ജനങ്ങള്‍ എന്ന നിലയില്‍ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. ഞാന്‍ ഇന്ന് ആരാണോ, നേടിയ പണം എത്രയാണോ അതു മുഴുവന്‍ ഇന്ത്യയിലെ ജനങ്ങള്‍ കാരണമുണ്ടായതാണ്. അതുകൊണ്ട് തന്നെ പിഎം-കെയര്‍സ് ഫണ്ടിലേക്ക് ഒരു കോടി രൂപ നല്‍കാന്‍ തയ്യാറാണ്. നിങ്ങളോരോരുത്തരും നിങ്ങളാല്‍ കഴിയുന്ന വിധം സംഭാവനകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,’ കാര്‍ത്തിക് ആര്യന്‍ ട്വിറ്ററില്‍ കുറിച്ചു.

Top