കാര്‍ത്തിക് ആര്യന്‍ കൃതി സനോണ്‍ ചിത്രം ലുക്ക ചുപ്പി ; പ്രദര്‍ശനം 2019 മാര്‍ച്ചില്‍

കാര്‍ത്തിക് ആര്യനും കൃതി സാനോണും ഒന്നിക്കുന്ന ചിത്രമാണ് ലുക്ക ചുപ്പി. ചിത്രം 2019 മാര്‍ച്ചില്‍ തീയേറ്ററുകളിലെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഫിലിം ട്രേഡ് അനലിസ്റ്റ് തരന്‍ ആദര്‍ഷ് ട്വിറ്റ് ചെയ്തു.

ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് ലക്ഷ്മണ്‍ ഉത്തേകറാണ്. ദിനേശ് വിജയനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മഥുരയില്‍ നിന്നും ഗ്വാളിയോറിലേക്കും ആഗ്രയിലേക്കും പോകുന്ന കഥയാണ് ചിത്രം പറയുന്നത്. പ്രാദേശിക ടെലിവിഷന്‍ ചാനലിലെ സ്റ്റാര്‍ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളായാണ് കാര്‍ത്തിക് എത്തുന്നത്.

Top