കാര്‍ത്തിക് ആര്യനും ക്രിതിയും ഒന്നിക്കുന്ന ചിത്രം ‘ലുക്കാ ചുപ്പി’; മാര്‍ച്ച് 1ന് തീയേറ്ററുകളിലേക്ക്

ബോളിവുഡ് താരം കാര്‍ത്തിക് ആര്യനും ക്രിതി സനോനും ഒന്നിക്കുന്ന ചിത്രമാണ് ലുക്കാ ചുപ്പി. ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മാര്‍ച്ച് ഒന്നിന് ചിത്രം തീയേറ്ററുകളിലെത്തും.

മാധ്യമ പ്രവര്‍ത്തകരുടെ വേഷമാണ് ഇരുവരും ചെയ്യുന്നത്. ചിത്രത്തില്‍ പ്രാദേശിക ഭാഷയാണ് ഇരുവരും സംസാരിക്കുന്നത്. അതിനുള്ള തയ്യാറെടുപ്പുകളിലാണ് ഇരുവരും. പാര്‍ട്ടിയുടെ ഹിന്ദി റീമേക്കിലും കാര്‍ത്തിക് അഭിനയിച്ചിട്ടുണ്ട്.

ദിനേശ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഡോക്ക് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. കന്നഡ ബ്ലോക്ബസ്റ്റര്‍ ചിത്രം കിരിക് അജയ് ദേവ്ഗണ്‍ ചിത്രത്തിലും കാര്‍ത്തിക് പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Top