ബി​ജെ​പി​യു​ടേ​ത് രാ​ഷ്ട്രീ​യ പ്രേ​രി​ത വേ​ട്ട​യാ​ട​ലെ​ന്ന് കാ​ര്‍​ത്തി ചി​ദം​ബ​രം

karthi_chidambaram

ചെന്നൈ: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ പി. ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരണവുമായി മകന്‍ കാര്‍ത്തി ചിദംബരം.

ബിജെപിയുടെ രാഷ്ട്രീയ പ്രേരിത വേട്ടയാടലിന് ഇരയായിരിക്കുകയാണ് ചിദംബരം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണോ ഇതൊക്കെ ചെയ്യുന്നതെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. എല്ലാം ചെയ്യുന്നത് ബിജെപിയാണന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇതിനിടെ ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും സ്റ്റേ അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെയും ഭാര്യയുടെയും അപേക്ഷയാണ് മദ്രാസ് ഹൈക്കോടതി ഇന്ന് തള്ളിയത്.

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയിലുള്ള കേസ് സ്റ്റേ ചെയ്യണമെന്നായിരുന്നു കാര്‍ത്തി ചിദംബരത്തിന്റെ ആവശ്യം. തമിഴ്നാട്ടില്‍ മുതുകാട് എന്നയിടത്തെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരവും ഭാര്യയും 1.35 കോടി രൂപ അനധികൃതമായി വാങ്ങിയെന്നും അത് കൃത്യമായി വരുമാനരേഖകളില്‍ കാണിച്ചില്ലെന്നുമുള്ള ആരോപണമാണ് കേസിന് ആധാരം. കുറ്റകൃത്യം നടന്ന സമയത്ത് താന്‍ എംപിയല്ലെന്ന് പറഞ്ഞാണ് കാര്‍ത്തി ചിദംബരം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

Top