പുതിയ ചിത്രവുമായി കാർത്തി എത്തുന്നു ; ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തെത്തി

Kadai Kutty Singam

കാർത്തി നായകനായി എത്തുന്ന പുതിയ ചിത്രം ‘കടൈ കുട്ടി സിങ്കത്തിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തെത്തി. സൂര്യയാണ് ചിത്രത്തിന്റെ പോസ്ററുകൾ ട്വീറ്ററിലൂടെ പുറത്തിറക്കിയത്. സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയാണ് കാർത്തിയുടെ ഈ ചിത്രം നിർമ്മിക്കുന്നത്.

പണ്ഡിരാജ് സംവിധാനം ചെയ്യുന്ന കടൈ കുട്ടി സിങ്കം ഏപ്രിലിൽ തീയേറ്ററുകളിൽ എത്തും.തമിഴിലും, തെലുങ്കിലുമായാണ് ചിത്രം ഒരുങ്ങുന്നത്. തെലുങ്കിൽ ചിന്നബാബു എന്നാണ് ചിത്രത്തിന്റെ പേര്.

ചിത്രത്തിൽ ഗ്രാമീണ കർഷന്റെ വേഷത്തിലാണ് കാർത്തി എത്തുന്നത്.സയ്ഷയാണ് ചിത്രത്തിലെ നായിക. പ്രിയ ഭാവാനി ശങ്കർ, സത്യരാജ്,സൂരി എന്നിവരും ചിത്രത്തിൽ കേന്ദ്രകഥാപത്രങ്ങളാകുന്നു. കാർത്തി, പണ്ഡിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യത്തെ ചിത്രമാണ് കടൈ കുട്ടി സിങ്കം.

Top