മലയാളികളുടെ പ്രിയ നടി കാര്‍ത്തികയുടെ മകന്‍ വിഷ്ണു വിവാഹിതനായി

രുപാട് നല്ല വേഷങ്ങള്‍ ചെയ്ത് മലയാളികളുടെ മനസ്സ് പിടിച്ചെടുത്ത നടിയാണ് കാര്‍ത്തിക. താരത്തിന്റെ മകന്‍ വിഷ്ണു വിവാഹിതനായ വാര്‍ത്തയാണിപ്പോള്‍ വരുന്നത്. പൂജയാണ് വധു. വിവാഹ ചടങ്ങില്‍ നടന്‍ വിനീതും സുരേഷ് ഗോപിയും ഭാര്യ രാധികയും എത്തിയിരുന്നു. വിവാഹചടങ്ങില്‍ പങ്കെടുത്ത ഫോട്ടോ നടന്‍ വിനീതാണ് ഷെയര്‍ ചെയ്തത്.

വിഷ്ണുവിന്റെയും പൂജയുടെ സ്വപ്‌ന വിവാഹത്തില്‍ പങ്കെടുത്തു. എന്റെ പ്രിയപ്പെട്ട സുഹൃത്തും സഹപ്രവര്‍ത്തകയുമായ കാര്‍ത്തിയുടെ മകന്റെ വിവാഹം. എന്നത്തെയും പോലെ കാര്‍ത്തികയെ കാണാന്‍ ആഢ്യത്വവും സൗന്ദര്യവുമുണ്ട്. പുതിയ ദമ്പതികള്‍ക്ക് എന്റെ പ്രാര്‍ഥന. നല്ല സദ്യ- വിനീത് പറയുന്നു.

സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെല്ലാം താരം അഭിനയിച്ചരുന്നു. മറ്റ് ഒട്ടനവധി ചിത്രങ്ങളിലും കാര്‍ത്തിക വേഷമിട്ടിരുന്നു.

Top