പരിചയസമ്പത്തുള്ള താരമാണ് കാര്‍ത്തിക്; ലോകകപ്പ് വിഷയത്തില്‍ പ്രതികരിച്ച് പൂജാര

ന്ത്യന്‍ ലോകകപ്പ് ടീമില്‍ അമ്പാട്ടി റായിഡുവിനെയും റിഷഭ് പന്തിനെയും ഉള്‍പ്പെടുത്താതിരുന്നത് വലിയ എതിര്‍പ്പുകള്‍ക്ക് കാരണമായിരുന്നു. കാര്‍ത്തിക്കിനേക്കാളും, വിജയ് ശങ്കറേക്കാളും മികച്ച പ്രകടനം നടത്താന്‍ സാധിക്കുക പന്തിനും, റായിഡുവിനുമാണെന്നാണ് ഒരു വിഭാഗം പ്രതികരിച്ചത്. ആ ചര്‍ച്ചകളിലേക്ക് ഇപ്പോള്‍ തന്റെ അഭിപ്രായം വെളിപ്പടുത്തി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര.

കാര്‍ത്തിക്കിനേയും വിജയ് ശങ്കറേയും ടീമില്‍ ഉള്‍പ്പെടുത്തിയത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും. പരിചയസമ്പത്തുള്ള താരമാണ് കാര്‍ത്തിക്. സാഹചര്യങ്ങള്‍ എങ്ങനെ അതിജീവിക്കണം എന്ന് കാര്‍ത്തിക്കിന് അറിയാമെന്നും പൂജാര പറയുന്നു.

കാര്‍ത്തിക്കിന് ലോകകപ്പില്‍ പ്ലേയിങ് ഇലവനില്‍ ഇറങ്ങാന്‍ അവസരം ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്. ലോകകപ്പ് ടീമിലെ പരിചയ സമ്പത്ത് ഏറ്റവും കുറവുള്ള താരമാണ് വിജയ് ശങ്കര്‍. അപ്പോഴും, ഇംഗ്ലണ്ടില്‍ ടീമിന് മുതല്‍ക്കൂട്ടാവാന്‍ വിജയ് ശങ്കറിന് സാധിക്കും. ബാറ്റിങ്ങിലും ബൗളിങ്ങിലും വിജയ് ശങ്കറുടെ പ്രകടനം ടീമിന് നിര്‍ണായകമാകുമെന്നും പൂജാര വ്യക്തമാക്കി.

Top